Times Kerala

മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ ക്രൂര പീഡനം: കേൾവിശക്തി പോയി, ഹൈക്കോടതിയെ സമീപിച്ച് യുവതി

 
ക്രൈം
മലപ്പുറം: വേങ്ങരയിൽ വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിൻ്റെ ക്രൂര പീഡനം. ഉയർന്നിരിക്കുന്ന പരാതി വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദ്ദിച്ചതായാണ്. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ ക്രൂര പീഡനം ആരംഭിച്ചെന്ന് പരാതിപ്പെടുന്ന യുവതി, തന്നെ മൊബൈൽ ചാർജർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർച്ചതായും വ്യക്തമാക്കി. പെൺകുട്ടിയുടെ കേൾവി ശക്തിക്ക് മർദ്ദനത്തിൽ തകരാറുണ്ടായി. അതോടൊപ്പം ശരീരമാസകലം മുറിവുകൾ ഉണ്ടായതായും പരാതിയിൽ പറയുന്നുണ്ട്. ഫായിസ് പെൺകുട്ടിയെ മർദ്ദിച്ചിരുന്നത്  കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും, അതോടൊപ്പം തന്നെ സംശയം പ്രകടിപ്പിച്ചുമായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഇയാൾ പെൺകുട്ടിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചതായും പറഞ്ഞു. ക്രൂര പീഡനത്തെക്കുറിച്ച് പുറത്തറിയിച്ചാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മെയ് 22 ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. മർദ്ദനം സഹിക്കവയ്യാതെയായിരുന്നു ഇത്. പോലീസിൽ പരാതി നൽകിയത് മെയ് 23നായിരുന്നു.  എന്നാൽ ഇതുവരെയും ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഭർത്താവായ മുഹമ്മദ് ഫായിസാണ് കേസിലെ ഒന്നാം പ്രതി. ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളാണ്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം വനിത പൊലീസ് സ്റ്റേഷനിലാണ്. വേങ്ങര പൊലീസാണ് കേസന്വേഷിക്കുന്നത്.  പെൺകുട്ടി പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Related Topics

Share this story