Times Kerala

ഫോൺ ചാർജർ വയർ ഉപയോഗിച്ച് മർദ്ദനം, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി; മലപ്പുറത്ത് നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനമെന്ന് പരാതി | Newly married kerala woman-assaulted over dowry malappuram

 
rape
 മലപ്പുറം : ജില്ലയിലെ വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ വച്ച് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി പരാതി. യുവതിയുടെ ഭർത്താവും വേങ്ങര സ്വദേശിയുമായ മുഹമ്മദ് ഫായിസിനെതിരെയാണ് പരാതി.  വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ഫോൺ ചാർജർ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും, മർദ്ദനത്തെ തുടർന്ന് കേൾവി ശക്തി തകരാറിലായെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

rape

ശരീരമാസകലം മുറിവുകൾ ഉണ്ടായെന്നും കൈക്ക് പൊട്ടൽ സംഭവിച്ചുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. സംശയവും ,കൂടുതൽ സ്ത്രീധനവും ആവശ്യപ്പെട്ടാണ് മർദിച്ചതെന്നും പെൺകുട്ടി പറയുന്നു. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും മർദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിക്കുന്നു.  മെയ് 23 നാണ് യുവതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികൾ ആണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലിസാണ്. അതേസമയം, പൊലീസ് പ്രതിയെ പിടികൂടുന്നില്ല എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടി പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Topics

Share this story