കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഐതിഹാസിക തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will have a legendary comeback, says VD Satheesan)
"ജനങ്ങളെല്ലാം യു.ഡി.എഫിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. അത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും," സതീശൻ പറഞ്ഞു. ശബരിമല സ്വർണപ്പാളി കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വി.ഡി. സതീശൻ ഉന്നയിച്ചത്.
അയ്യപ്പന്റെ സ്വർണം കവർന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. കേസിൽ ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസിൽ ഉൾപ്പെട്ട ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.