

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പത്തനംതിട്ടയിൽ പോളിങ് ഓഫീസർ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Polling officer collapses in Pathanamthitta)
സീതത്തോട് വാലുപാറ ബൂത്തിലാണ് സംഭവം. ഈ ബൂത്തിലെ രണ്ടാം പോളിങ് ഓഫീസറായ പി.എസ്. സരിൻ ആണ് കുഴഞ്ഞുവീണത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സരിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും. ബൂത്തിലെ പോളിങ് നടപടികളെ ഇത് ബാധിച്ചിട്ടില്ല.