തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി വിജയ തിലകമണിയും എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം മുൻനിർത്തി ബി.ജെ.പി. നടത്തിയ പ്രചാരണത്തിന് ജനങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായിട്ടുണ്ട്. ( People will decide the majority in Thiruvananthapuram, says Suresh Gopi on Local body elections)
തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോ ലഭിക്കുക എന്നത് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വികസനത്തിന് വേണ്ട ഡിസൈൻ ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. സഖ്യത്തിന്റെ ഭരണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ശബരിമല വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും തങ്ങളുടെ പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ, രാവിലെ 6.35-ന് തന്നെ സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്താനായി എത്തി. തിരുവനന്തപുരത്തെ ശാസ്തമംഗലം എൻ.എസ്.എസ്. സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്.