തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവുമാണ് ശാസ്തമംഗലം വാർഡിലെ പോളിങ് ബൂത്തിൽ ആദ്യമെത്തിയത്.(Local body elections, Suresh Gopi and his family arrive first to cast their votes)
തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ എൻ.എസ്.എസ്. എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് സുരേഷ് ഗോപി തന്റെ വോട്ടവകാശം വിനിയോഗിക്കാനായി വളരെ നേരത്തെ എത്തിയത്. അദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഉടൻ തന്നെ ഡൽഹിയിലേക്ക് പോകേണ്ടതുണ്ട്. അതിനാലാണ് അദ്ദേഹം വോട്ടെടുപ്പ് ആരംഭിച്ച ഉടൻ തന്നെ പോളിങ് ബൂത്തിലെത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.