തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം | Local body elections

പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22-ന് നടക്കും
Local body elections, Nominations can be filed in the state from today
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് (നവംബർ 14, വെള്ളിയാഴ്ച) രാവിലെ 11 മണി മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.(Local body elections, Nominations can be filed in the state from today)

നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ പത്രിക സമർപ്പിക്കാവുന്നതാണ്. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആയിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com