തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും | Local body elections

ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കുക
Local body elections, First phase of campaign ends today
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് കൊട്ടിക്കലാശം നടക്കുക.(Local body elections, First phase of campaign ends today)

പരമാവധി ആവേശം നിറച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാന ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി, കട്ടപ്പനയിൽ ഇന്നലെ കൊട്ടിക്കലാശം പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 9, തിങ്കളാഴ്ച ആണ് വോട്ടെടുപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്.

ഡിസംബർ 13 ശനിയാഴ്ചയാണ് സംസ്ഥാനത്തുടനീളം വോട്ടെണ്ണൽ നടക്കുക. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സെമി ഫൈനലായാണ് രാഷ്ട്രീയ പാർട്ടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com