തദ്ദേശ തിരഞ്ഞെടുപ്പ് : കൊല്ലത്ത് 9:30 വരെ 15.29% പോളിംഗ് | Local body elections

ബ്ലോക്കുകളിൽ ഓച്ചിറയിലാണ് ഏറ്റവും കൂടുതൽ പോളി
Local body elections, 15.29% polling till 9:30 in Kollam
Updated on

കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, കൊല്ലം ജില്ലയിൽ രാവിലെ 9:30 വരെ 15.29% പോളിങ് രേഖപ്പെടുത്തി. കൊല്ലം കോർപ്പറേഷനിൽ 12.31% വോട്ടിങ് നടന്നു. നഗരസഭകളിൽ പരവൂരിൽ 15.66%, പുനലൂരിൽ 14%, കരുനാഗപ്പള്ളിയിൽ 14%, കൊട്ടാരക്കരയിൽ 15.62% എന്നിങ്ങനെയാണ് പോളിങ് ശതമാനം.(Local body elections, 15.29% polling till 9:30 in Kollam)

ബ്ലോക്കുകളിൽ ഓച്ചിറയിൽ 16.64%, ശാസ്താംകോട്ടയിൽ 15.71%, വെട്ടിക്കവലയിൽ 15.92%, പത്തനാപുരത്ത് 15.66%, അഞ്ചലിൽ 15.34%, കൊട്ടാരക്കരയിൽ 16.19%, ചിറ്റുമലയിൽ 15.09%, ചവറയിൽ 14.82%, മുഖത്തലയിൽ 16%, ചടയമംഗലത്ത് 16.57%, ഇത്തിക്കരയിൽ 16.12% എന്നിങ്ങനെയാണ് പോളിങ് നില. ബ്ലോക്കുകളിൽ ഓച്ചിറയിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം (16.64%) രേഖപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com