തദ്ദേശ തിരഞ്ഞെടുപ്പ് : 7 ജില്ലകളിലായി ജനവിധി എഴുതുന്നത് 1,32,83,789 വോട്ടർമാർ | Local body elections

ആദ്യഘട്ടത്തിൽ ആകെ 15,432 പോളിങ് സ്റ്റേഷനുകളാണുളളത്
Local body elections, 1,32,83,789 voters to cast their votes in 7 districts
Updated on

തിരുവനന്തപുരം : കേരളം ഉറ്റുനോക്കുന്ന ദിനമായ ഇന്ന് ഏഴ് ജില്ലകളിലായി 1,32,83,789 വോട്ടർമാരാണ് വിധിയെഴുതുന്നത്. ആകെ 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആദ്യഘട്ടത്തിൽ ആകെ 15,432 പോളിങ് സ്റ്റേഷനുകളാണുളളത്, ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്.(Local body elections, 1,32,83,789 voters to cast their votes in 7 districts)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് സമയം.

Related Stories

No stories found.
Times Kerala
timeskerala.com