ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അഭിമാനകരമായ വിജയം നേടുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "മുൻ കാലങ്ങളേക്കാൾ കൂടുതൽ ഇടതു തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും വോട്ടായി മാറും," മന്ത്രി പറഞ്ഞു.(LDF will achieve a proud victory, says Minister P Prasad)
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യങ്ങൾക്കെതിരെ പി. പ്രസാദ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. ചിലയിടങ്ങളിൽ യു.ഡി.എഫ്. - ബി.ജെ.പി. ബാന്ധവം പ്രകടമാണ്. ഇരു കൂട്ടരും പരസ്പര ധാരണയിൽ സ്ഥാനാർഥികളെ വരെ പിൻവലിച്ചു.
ഈ ബന്ധം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണ് എന്നും മന്ത്രി പി. പ്രസാദ് ആരോപിച്ചു.