പ്രചാരണ ചൂടിനിടെ AIBE പരീക്ഷ എഴുതി KS ശബരീനാഥൻ | AIBE

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
പ്രചാരണ ചൂടിനിടെ AIBE പരീക്ഷ എഴുതി KS ശബരീനാഥൻ | AIBE
Updated on

തിരുവനന്തപുരം: തിരക്കേറിയ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ബാർ കൗൺസിൽ നടത്തുന്ന ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പരീക്ഷയെഴുതി കെ.എസ്. ശബരീനാഥൻ. ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലായിരുന്നു പരീക്ഷാ കേന്ദ്രം. പരീക്ഷ എഴുതിയ കാര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.(KS Sabarinathan wrote AIBE exam amidst the heat of campaign)

നിയമപഠനം പൂർത്തിയാക്കിയ ശേഷം കോടതി നടപടികളിൽ പങ്കെടുക്കുന്നതിന് എ.ഐ.ബി.ഇ. പരീക്ഷ പാസാകണം എന്ന വ്യവസ്ഥയുള്ളതുകൊണ്ടാണ് തിരക്കിനിടയിലും പരീക്ഷ എഴുതിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിയമപഠനം കഴിഞ്ഞു AIBE എഴുതിയാൽ മാത്രമേ കോടതിനടപടികളിൽ പങ്കെടുക്കാൻ കഴിയുകയുള്ളു എന്നാണ് വ്യവസ്‌ഥ, അതിനാലാണ് തിരക്കിനിടയിലും പരീക്ഷ എഴുതിയത്. ഓപ്പൺ ബുക്ക്‌ പരീക്ഷയായതുകൊണ്ട് കാര്യങ്ങൾ തരക്കേടില്ലായിരുന്നു എന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷ കഴിഞ്ഞു നേരെ വീണ്ടും തിരികെ കവടിയാറിലേക്ക്, പ്രചരണചൂടിലേക്ക്!" പരീക്ഷയ്ക്ക് ശേഷം ഉടൻതന്നെ അദ്ദേഹം കവടിയാറിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും സജീവമാകുമെന്നും പോസ്റ്റിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com