മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിൽ മുസ്ലീം ലീഗിൽ കടുത്ത തർക്കം. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന ലീഗ് യോഗം കയ്യാങ്കളിയിൽ കലാശിക്കുകയും തുടർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പിരിയുകയും ചെയ്തു.(Candidate selection in PK Kunhalikutty's constituency ends in a clash)
വേങ്ങരയിലെ 20-ാം വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ലീഗ് യോഗത്തിലാണ് കയ്യാങ്കളി നടന്നത്. യോഗത്തിൽ രണ്ടു വിഭാഗങ്ങൾ രണ്ടു പേർക്കായി ശക്തമായി വാദിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായ പറമ്പിൽ ഖാദറിനു വേണ്ടി ഒരു വിഭാഗം.
മുൻ വാർഡ് മെമ്പറായ സി.പി. ഖാദറിനു വേണ്ടി മറ്റൊരു വിഭാഗം. സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയും ഒടുവിൽ കൂട്ടയടിയിൽ കലാശിക്കുകയും ചെയ്തു. ഇതോടെ, 20-ാം വാർഡിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിയുകയായിരുന്നു. വേങ്ങരയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കം മുസ്ലീം ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.