കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കള്ളവോട്ട് ആരോപണം ഉയർന്നു. പയ്യനിത്തോട്ടം ബൂത്തിലാണ് സംഭവം. വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് അദ്ദേഹത്തിന്റെ സഹോദരൻ ജിഷ്ണു ചെയ്തു എന്നാണ് എൽ.ഡി.എഫ്. ആരോപിക്കുന്നത്.(Allegations of fake vote in Kottayam, potential for conflict)
വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽ.ഡി.എഫ്. നേതൃത്വം വ്യക്തമാക്കി. കള്ളവോട്ട് ആരോപണത്തെത്തുടർന്ന് ബൂത്തിന് പരിസരത്ത് നേരിയ തോതിലുള്ള വാഗ്വാദങ്ങൾ നടക്കുകയും സംഘർഷ സാധ്യത ഉടലെടുക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.