Times Kerala

 ദാഹശമനി മാത്രമല്ല കഞ്ഞിവെള്ളം; സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമം

 
 ദാഹശമനി മാത്രമല്ല കഞ്ഞിവെള്ളം; സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമം
 

കഞ്ഞിയും കഞ്ഞിവെള്ളവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണമുള്ള കാര്യമാണെന്ന് മലയാളികളെ ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ല. ദാഹശമനിയായും പല മരുന്നുകള്‍ക്കും കൂട്ടായും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് എത്ര പേര്‍ക്കറിയാം.

മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. മുടിയില്‍ കണ്ടീഷണര്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന കഞ്ഞിവെള്ളം തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുടിയുടെ ആരോഗ്യം വര്‍ധിക്കുന്നതോടൊപ്പം തിളക്കവും വര്‍ധിക്കും. ആഴ്ചയില്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കാം.


 അരി പാകം ചെയ്ത ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്താണ് ഉപയോഗിക്കാം. ദിവസേന കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ മുഖത്തെ പാടുകള്‍ മാറി ചര്‍മ്മം മൃദുവാകും. കോട്ടണ്‍ തുണിയില്‍ മുക്കി മുഖത്തും കഴുത്തിലും പുരട്ടുകയാണ് ചെയ്യേണ്ടത്.

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ ആദ്യകാലം തൊട്ടെ കഞ്ഞിവെള്ളത്തിന്റെ സൗന്ദര്യ ഗുണങ്ങള്‍ കണ്ടെത്തിയിരുന്നു, കഞ്ഞിവെള്ളത്തില്‍ കുളിക്കുക എന്നത് ഇവരുടെ പതിവായിരുന്നു. മുടിക്കും ചര്‍മ്മത്തിനുമെല്ലാം വളരെയധികം നല്ലതാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ എ, ബി, അമിനോ ആസിഡ്, ധാതുക്കള്‍ എന്നിവ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

Related Topics

Share this story