കുരുവിന് വരെ ഔഷധഗുണങ്ങള്‍.! ചാമ്പയ്ക്ക ചില്ലറക്കാരല്ല...

ചാമ്പയ്ക്ക
 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പയ്ക്കയില്‍ കാല്‍സ്യം, വിറ്റാമിന്‍ എ, സി, ഇ, ഡി6, ഡി3, കെ ആപ്പിളില്‍ കാണപ്പെടുന്ന ജംബോസെയ്ന്‍ എന്ന ഘടകവും ചാമ്പയ്ക്കയിലുണ്ട്.ചാമ്പയ്ക്ക പ്രതിരോധശക്തി വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പലതും തെളിയിച്ചിട്ടുള്ളത്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതിനാല്‍ അണുബാധകള്‍ ഒഴിവാകും. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. വേനല്‍ക്കാലത്ത് ചാമ്പയ്ക്ക ശീലമാക്കുന്നത് ശരീരം തണുപ്പിക്കാനും സഹായിക്കും.കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്. ചാമ്പയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവ തടയുന്നതിന് സഹായിക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.ഛര്‍ദ്ദി ആവശ്യത്തിന് നാരുകളും ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഛര്‍ദ്ദിയുള്ളവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുരന്നതിനും ചാമ്പയ്ക്ക നല്ലതാണ്.ക്യാന്‍സര്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന ബ്രെസ്റ്റ് ക്യാന്‍സറിനോട് പൊരുതാന്‍ ഇവയ്ക്ക് കഴിവുണ്ട്. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്ഫംഗസ്-അണുബാധ ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും.
 

Share this story