Times Kerala

 ഫാറ്റി ലിവറിന് ഉടനടി ആശ്വാസം.! ചില വഴികള്‍ ഇതാ...

 
 ഫാറ്റി ലിവറിന് ഉടനടി ആശ്വാസം.! ചില വഴികള്‍ ഇതാ...
 

ഇന്ന്  മിക്കവരിലും കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കെ എല്‍എഫ്റ്റി-യില്‍ അപാകതകളുണ്ടാകയും ചെയ്താല്‍ ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.

കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണം വ്യായാമങ്ങളിലൂടെ മാത്രമേ ചികിത്സിക്കാന്‍ പറ്റൂ.

ഛര്‍ദി, കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. അടിവയറ്റില്‍ നീര് വരിക, വിശപ്പിലാതിരിക്കുക എന്നിവയും രോഗികളില്‍ കണ്ടുവരുന്നു. ഈ രോഗമകറ്റാനുള്ള മരുന്ന് നമുക്ക് സ്വയം ഉണ്ടാക്കാം.

ഫാറ്റി ലിവര്‍ അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ആപ്പിള്‍ സിഡാര്‍ വിനാഗിര്‍. ലിവറിലെ കൊഴുപ്പ് അകറ്റി ശരീരത്തിലെ ഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനാഗിര്‍ സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഏറെ നല്ലതാണ് ആപ്പിള്‍ സിഡാര്‍ വിനാഗിര്‍.രണ്ട് സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ സഹായിക്കും.

ഫാറ്റി ലിവര്‍ അകറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ഫാറ്റി ലിവര്‍ അകറ്റാന്‍ നല്ലതാണ്.

ഫാറ്റി ലിവറിന് ഏറ്റവും നല്ലതാണ് ഗ്രീന്‍ ടീ. ദിവസവും 4 കപ്പ് ഗ്രീന്‍ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഏറെ നല്ലതാണ്. പൊതുവേ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍പ്പൊടി. ഫാറ്റി ലിവര്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍ പൊടി. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചെറുചൂടുവെള്ളത്തിലിട്ട് കുടിക്കുന്നത് ഫാറ്റി ലിവര്‍ മാറ്റാന്‍ നല്ലതാണ്.ജലദോഷം, ചുമ, എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ പൊടിയ്ക്ക് സാധിക്കും.

Related Topics

Share this story