Times Kerala

 കാന്താരി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ?

 
 കാന്താരി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ?
 

കാന്താരി മുളക് ഒരിക്കലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. എന്നാല്‍, മറ്റേത് ഭക്ഷണത്തെയും പോലെ അളവില്‍ അധികമായാല്‍ കാന്താരിയും ആരോഗ്യത്തിന് ദോഷകരമാണ്. പണ്ട് കാലം മുതല്‍ പ്രത്യേകിച്ചും കേരളത്തില്‍, കാന്താരി മുളക് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. നമ്മുടെ കറികളിലും അച്ചാറുകളിലും അവിഭാജ്യ ഘടകമായ കാന്താരി മുളകിന്റെ ജന്‍മദേശം അമേരിക്കന്‍ നാടുകളിലാണ്.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത് മൂലം ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കാന്താരിക്ക് സാധിക്കും. മലബന്ധത്തിന് പരിഹാരം കാണാന്‍ കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും. ഇത്, വിശപ്പ് വര്‍ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയും ചെയ്യും.

ദഹന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയുന്ന കാന്താരിക്ക് ആമാശയത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും സാധിക്കുന്നു.

കാന്താരി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരമുണ്ടാക്കുകയും അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.

ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയുടെ ഏഴിരട്ടിയാണ് കാന്താരി മുളകില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് കാന്താരി മുളക് ഉപയോഗിക്കുന്നത് ഒരിക്കലും ദോഷകരമായി മാറില്ല.

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്ന് കരുതി അമിതവണ്ണത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം അമിതവണ്ണത്തെ കുറക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്താനും കാന്താരിക്ക് കഴിയുന്നു.

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കാന്താരി മുളക് ഉപയോഗിക്കാം.

Related Topics

Share this story