ഉലുവ വെള്ളത്തെ നിസാരമായി കാണരുത്.!!

 ഉലുവ വെള്ളത്തെ നിസാരമായി കാണരുത്.!!
 

ഭക്ഷണ വിഭവങ്ങള്‍ക്ക് മണവും സ്വാദും നല്‍കുന്നതിനു വേണ്ടിയാണ് പ്രധാനമായും ഉലുവ ഉപയോഗിക്കുന്നത്. കര്‍ക്കിടകത്തില്‍ ഉലുവകഞ്ഞി കുടിക്കുന്നത് ആരോഗ്യം ബലപ്പെടുത്താന്‍ അത്യുത്തമമാണ്. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. മാത്രമല്ല, രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്‌ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും.

ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങള്‍. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉലുവ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

 
പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ കൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.

ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. കാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാന്‍ ഉലുവ സഹായിക്കുന്നു.

 
ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

നാരങ്ങ നീര്, തേന്‍, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തില്‍ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ചര്‍മ്മ സംരക്ഷണത്തിനും ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു, ബിപി കുറയ്ക്കാനും സഹായകമാണ്.

Share this story