Times Kerala

 പ്രമേഹം നിയന്ത്രിക്കും, തടി കുറയ്ക്കും, കാൻസർ വരെ അകറ്റും.! വീറ്റ് ഗ്രാസ് ജ്യൂസ് 

 
 പ്രമേഹം നിയന്ത്രിക്കും, തടി കുറയ്ക്കും, കാൻസർ വരെ അകറ്റും.! വീറ്റ് ഗ്രാസ് ജ്യൂസ് 
 

ഏത് നാട്ടില്‍ ഉള്ളവര്‍ക്കും ഏതു കാലാവസ്ഥയിലും വീട്ടിനകത്ത് തന്നെ വളരെ എളുപ്പത്തില്‍ വളര്‍ത്തി എടുക്കാവുന്ന ഒന്നാണ് വീറ്റ് ഗ്രാസ്. അല്ലെങ്കില്‍ മുളപ്പിച്ച ഗോതമ്പ്. ഇതിന്റെ ജ്യൂസ് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്.

ധാരാളം വിറ്റമിനുകല്‍ക്കും മിനറലുകള്‍ക്കും പുറമേ അവയെ ശരീരത്തിന് കിട്ടാന്‍ ദഹനത്തെ സഹായിക്കുന്ന എന്‌സൈമുകളും നിറഞ്ഞതാണ് ഇത്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ തുടങ്ങി കാന്‍സര്‍ തടയാന്‍ വരെ നല്ലതായി പറയപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ നല്ലതാണ്.

ഹരിതക (Chlorophyl) ന്റെ ഏറ്റവും മികച്ച ഉറവിടമാണ് വീറ്റ് ഗ്രാസ്. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് വീറ്റ് ഗ്രാസ്. ഏത് നാട്ടിലും ഏതു കാലാവസ്ഥയിലും വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ഒന്നാണ് വീറ്റ് ഗ്രാസ്. ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനസംബന്ധമായ അസുഖങ്ങള്‍ തടയും

ദിവസവും വെറും വയറ്റില്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കും. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അന്നജത്തെ ഊര്‍ജ്ജമാക്കി മാറ്റാന്‍ തയാമിന്‍ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചില്‍, മലബന്ധം, പോലെയുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കും

പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കും

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. വീറ്റ് ഗ്രാസില്‍ അടങ്ങിയ അമിനോ ആസിഡുകളും എന്‍സൈമുകളും ഉപദ്രവകാരികളായ രോഗാണുക്കളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. ഈ ജ്യൂസിലെ പോഷകങ്ങള്‍ ശരീരകോശങ്ങളെ ശക്തിപ്പെടുത്തുന്നു.

ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മരോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. സോറിയാസിസ്, എക്‌സിമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഏറെ നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്.

തടി കുറയ്ക്കാന്‍ നല്ല മാര്‍ഗം

ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വീറ്റ് ഗ്രാസില്‍ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തില്‍ സെലെനിയം ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും.

Related Topics

Share this story