രുചിക്കു മാത്രമല്ല രോഗശമനത്തിനും ഉത്തമമാണ് ഏലയ്ക്ക

 രുചിക്കു മാത്രമല്ല രോഗശമനത്തിനും ഉത്തമമാണ് ഏലയ്ക്ക
 

സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഏലക്കയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ഗുണങ്ങളുണ്ട്. രുചിയിലും ആരോഗ്യത്തിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്ന ഏലക്കയ്ക്ക് അതുകൊണ്ടുതന്നെ രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. പൊതുവെ ആഹാരത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക നമുക്ക് നല്ലൊരു രോഗശമനിയായും ഉപയോഗിക്കാം.

ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങള്‍ നിര്‍വീര്യമാക്കാനുള്ള കഴിവ് ഏലക്കയ്ക്കുണ്ട്. തൊണ്ടക്കകത്തെ കുരുക്കളും അതിനോടനുബന്ധിച്ച് വരുന്ന വേദനക്കും രാവിലെ ഇളംചൂട് വെള്ളത്തില്‍ ഏലക്ക ചതച്ചിട്ടതിനു ശേഷം കവിള്‍കൊള്ളുന്നത് നല്ലതാണ്.

ഏലക്ക പൊടിച്ചത് ഒരു നുള്ള്, കല്ലുപ്പ് പൊടിച്ചത് ഒരു നുള്ള്, ഒരു ടീസ്പൂണ്‍ നെയ്യ്, അര ടീസ്പൂണ്‍ ശുദ്ധമായ തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കഴിക്കുന്നത് ചുമ പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു.

ജലദോഷം മാറുന്നതിന് കട്ടന്‍ചായയില്‍ ഏലക്ക ചതച്ചിട്ട് കുടിക്കുന്നത് കഫ ശല്യത്തില്‍ നിന്ന് രക്ഷനേടാനും സഹായിക്കുന്നു.

തൊണ്ടയിലെ കഴപ്പ് മാറുന്നതിന് 3:1 എന്ന അനുപാതത്തില്‍ കല്‍ക്കണ്ടവും ഏലക്കയും പൊടിച്ചത് അരഗ്ലാസ് വെള്ളത്തില്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് നല്ലതാണ്.

Share this story