ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കൂ..

 ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കൂ..
 

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതെന്ന് കരുതുന്ന ഒരു ലഘുഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്സ്. ഫാസ്റ്റ് ഫുഡും മറ്റു സ്നാക്സും കഴിക്കുന്നതിലും നല്ലതാണ് ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത്. എന്നാല്‍ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ധാരാളം ഫൈബര്‍ ലഭിക്കുന്നു. എന്നിരുന്നാലും, ഫൈബര്‍ അമിതമായി ശരീരത്തിലെത്തുന്നത് അപകടകരമാണ്. അമിതമായ ഫൈബര്‍ ശരീരത്തിലെ ആന്റി ഓക്‌സിഡന്റ്‌സിന്റെ അളവ് കുറയ്ക്കുന്നു.


 അമിതമായ ഫൈബറിന്റെ അളവ് അമിതവണ്ണത്തിനും സന്ധിവേദനക്കും കാരണമാകുന്നു. അതേസമയം, ഫൈബര്‍ ശരീരത്തിന് ദോഷകരമാകുന്നത് തടയാന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഡ്രൈ ഫ്രൂട്ട്സില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ദഹനശേഷിയെ ബാധിക്കുന്നതാണ്. തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങളും ഉണ്ടാക്കുന്നു.

Share this story