സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഈ 5 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക..!

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഈ 5 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക..!

കല്ല്യാണം കഴിക്കുന്നതോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിക്കുമെന്ന്‌ പറയുന്ന നിരവധിപ്പേരുണ്ട്‌. സന്തോഷപ്രദമായ വിവാഹ ജീവിതമാണ്‌ നിങ്ങളുടെ സ്വപ്‌നമെങ്കില്‍, ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരുക. നല്ലൊരു വ്യക്തിയാകാനും ഇവ നിങ്ങളെ സഹായിക്കും.

1. പെരുമാറ്റം നന്നാക്കുക
എന്തുവന്നാലും അരോചകവും അസുഖകരവുമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുക. മോശം പെരുമാറ്റത്തെ പല വാക്കുകള്‍ ഉപയോഗിച്ചും വിശദീകരിക്കാനാവും. നിങ്ങള്‍ക്ക്‌ ഇത്തരത്തിലുള്ള ഏതെങ്കിലും സ്വഭാവമുണ്ടോ എന്ന്‌ അറിയാനുള്ള എളുപ്പമാര്‍ഗ്ഗം, നിങ്ങളുടെ പ്രവൃത്തി പങ്കാളിക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ എന്ന്‌ സ്വയം ചോദിക്കുകയാണ്‌. ഉത്തരം അതെ എന്നാണെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കുക.

2. സ്വാര്‍ത്ഥത വേണ്ട
ഒരു കഷണം കേക്ക്‌ കൂടുതല്‍ വേണമെന്ന്‌ പറയുന്നതല്ല സ്വാര്‍ത്ഥത! നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്ത ഇല്ലാതിരിക്കുന്നതാണ്‌ യഥാര്‍ത്ഥ സ്വാര്‍ത്ഥത. പങ്കാളിക്ക്‌ അറിയാത്ത കാര്യം അവരെ ബാധിക്കില്ലെന്ന ചിന്തയും സ്വാര്‍ത്ഥതയുടെ ലക്ഷണമാണ്‌. ഇതിന്റെയൊക്കെ അവസാനം ശുഭകരമാകില്ല.

3. ചിന്തിക്കുക
സുന്ദരിമാരായ ഭാര്യമാരുള്ള പുരുഷന്മാര്‍ വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രമാണെന്ന്‌ കരുതുന്നതായി ജേണല്‍ ഓഫ്‌ പേഴ്‌സണാലിറ്റി ആന്റ്‌ സൈക്കോളജി അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. എന്നാല്‍ സ്‌ത്രീകളില്‍ ഇത്തരം ചിന്തകള്‍ പ്രകടമല്ല. മുകളില്‍ സൂചിപ്പിച്ച വിഭാഗത്തിലെ പുരുഷന്മാരുടെ ഭാര്യമാരും വിവാഹം സന്തോഷപ്രദമാണെന്ന്‌ പറയുകയുണ്ടായി. സന്തോഷപ്രദമായ വിവാഹത്തിന്‌ നിങ്ങള്‍ മോഡല്‍ ആകേണ്ട കാര്യമില്ലെന്ന്‌ ചുരുക്കം.

4. പങ്കുവയ്‌ക്കുക, അംഗീകരിക്കുക
തുല്ല്യമായി പങ്കുവയ്‌ക്കലും കൊടുക്കലും വാങ്ങലും മാത്രമല്ല വിവാഹം. കൊടുക്കലും സ്വീകരിക്കലുമാണ്‌ കല്ല്യാണം. കാര്യങ്ങള്‍ ചെയ്യാനും പങ്കാളി ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും നിങ്ങള്‍ക്ക്‌ കഴിയുമെങ്കില്‍ ജീവിതത്തില്‍ സന്തോഷം അലയടിക്കും. നിങ്ങള്‍ക്ക്‌ വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍, അവരെ അനുമോദിക്കുക. ആ ജോലി വീണ്ടും ചെയ്യാന്‍ അവര്‍ക്കിത്‌ പ്രചോദനമാകും. അതുകൊണ്ട്‌ പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുക. അത്‌ അവരോട്‌ തുറന്നുപറയുകയും ചെയ്യുക.

5. പരസ്‌പരം ബഹുമാനിക്കുക
പരസ്‌പരം സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുക. എന്തെങ്കിലും പറയുന്നതിന്‌ മുമ്പ്‌ അത്‌ കേള്‍ക്കുന്നയാളെ എങ്ങനെ ബാധിക്കുമെന്ന്‌ ചിന്തിക്കുക. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യവും ആലോചിക്കുക. അതുകൊണ്ട്‌ ആലോചിച്ച്‌ പ്രവൃത്തിക്കുക, ചിന്തിച്ച്‌ സംസാരിക്കുക. നിങ്ങള്‍ക്ക്‌ മറ്റുള്ളവരോട്‌ നന്നായി പെരുമാറാന്‍ കഴിയുമെങ്കില്‍ ബന്ധത്തില്‍ ഊഷ്‌മളത നിലനിര്‍ത്താന്‍ അധികം കഷ്ടപ്പെടേണ്ടിവരില്ല.

Share this story