ഭാര്യയറിയാത്ത ചില രഹസ്യങ്ങള്‍

ഭാര്യയറിയാത്ത ചില രഹസ്യങ്ങള്‍

എല്ലാം തുറന്നുപറയുന്നുണ്ടെന്ന്‌ പറയാറുണ്ടെങ്കിലും പുരുഷന്മാര്‍ സ്വന്തം ഭാര്യയില്‍ നിന്നുപോലും ഒട്ടേറെ കാര്യങ്ങള്‍ മറച്ചുവയ്‌ക്കാറുണ്ട്‌.

കാമമെന്ന വികാരം

ദിവസത്തില്‍ കുറഞ്ഞത്‌ പത്തുതവണയെങ്കിലും പുരുഷന്മാര്‍ക്ക്‌ അന്യസ്‌ത്രീകളോട്‌ കാമം തോന്നുമെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ സ്വന്തം ഭാര്യയില്‍ അയാള്‍ തൃപ്‌തനല്ലെന്ന്‌ ഇതിനര്‍ത്ഥമില്ല.വളരെ സെക്‌സിയായി വസ്‌ത്രംധരിച്ച സ്‌ത്രീകളെക്കാണുമ്പോള്‍ ഒരു കമന്റെങ്കിലും മനസ്സില്‍ വാരാത്ത പുരുഷന്മാരും ചുരുക്കമാണ്‌. മിക്കവരും കൂടെയുള്ള ഭാര്യയോടെ കാമുകിയോടോ ഇക്കാര്യം പറഞ്ഞുവെന്ന്‌ വരില്ല എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പമാണെങ്കില്‍ ഇവര്‍ ഈ വിഷയം രസകരമായിത്തന്നെ ചര്‍ച്ചചെയ്യും.

കുറച്ച്‌ പണം കൂടുതല്‍ ഈഗോ

ഭാര്യ തന്നെക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നവളാണെങ്കില്‍ മിക്ക പുരുഷന്മാരുടെയും മനസ്സ്‌ അസ്വസ്ഥമായിരിക്കും. ഭാര്യയില്‍ നിന്നുണ്ടാകുന്ന സ്‌നേപൂര്‍വ്വമല്ലാത്ത ചില പെരുമാറ്റങ്ങളെല്ലാം ഇത്തരക്കാര്‍ ഇതുമായി ബന്ധപ്പെടുത്തിച്ചിന്തിയ്‌ക്കുകയും ചെയ്യും. അമേരിക്കയിലും മറ്റും ഭര്‍ത്താവിനേക്കാള്‍ പണം സമ്പാദിക്കുന്ന ഭാര്യമാരുടെ എണ്ണം കൂടിവരുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

അതേപോലെതന്നെ ഇവിടത്തെ വിവാഹമോചനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്‌. ഇത്തരം ഭര്‍ത്താക്കന്മാര്‍ക്ക്‌ ഭാര്യ തന്നെ അനുസരിക്കുകയും വിലവയ്‌ക്കുകയും ചെയ്യുന്നില്ലെന്ന്‌ വരാം തോന്നാം. പക്ഷേ ഇക്കാര്യം സമ്മതിക്കാന്‍ അവര്‍ തയ്യാറായേയ്‌ക്കില്ല.

Share this story