പങ്കാളി നിങ്ങളെ മനസ്സിലാക്കുന്നില്ല..! കാരണം ഇതാണ്

പങ്കാളി നിങ്ങളെ മനസ്സിലാക്കുന്നില്ല..! കാരണം ഇതാണ്

സംസാരം പരസ്പരം മനസ്സിലാക്കാനുള്ള ഉത്തമ മാർഗ്ഗം ആണ്. അത്തരം സംഭാഷണങ്ങളിലൂടെ നമുക്ക്‌ മുന്നിൽ നിൽക്കുന്ന വ്യക്തിയ്ക്ക്‌ അല്ലെങ്കിൽ നമ്മളോട്‌ സംസരിക്കുന്ന വ്യക്തിക്ക്‌ ഇഷ്ടമുള്ളതും ഇഷ്ടമല്ലാത്തതും എന്താണ് എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

രണ്ട്‌ വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൽ അതിൽ എന്തെങ്കിലും പ്രശ്നം ഉടലെടുക്കുകയാണെങ്കിൽ അത്‌ അപ്പോൾ തന്നെ പരസ്പരം പറഞ്ഞ്‌ പരിഹരിച്ചിരിക്കണം, അല്ലാത്തപക്ഷം ഏറ്റവും ചെറിയ കാര്യം പോലും വലിയ പ്രശ്നങ്ങളായി ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത വണ്ണം സങ്കീർണ്ണമായിപ്പോകും. നിങ്ങളുടെ ദാമ്പത്യബന്ധത്തിൽ ഇത്തരം പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത്‌ എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക്‌ നോക്കാം.

ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ അതിന്റെ അടിത്തറ മുതൽ വിശകലം ചെയ്ത്‌ തുടങ്ങേണ്ടത്‌ അനിവാര്യം ആണ്. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾ തന്നെയാണ് വലിയ വിഷയങ്ങളായി മാറുന്നത്‌. നിങ്ങളുടെ പങ്കാളിയ്ക്ക്‌ നിങ്ങളോട്‌ ദേഷ്യം തോന്നാൻ നിങ്ങൾക്കിടയിൽ എന്ത്‌ പ്രശ്നമാണ് യഥാർത്ഥത്തിൽ ഉണ്ടായത്‌ എന്നറിയേണ്ടത്‌ അനിവാര്യം തന്നെ.

ഒപ്പം പങ്കാളിയ്ക്ക്‌ ഏറ്റവും അധികം സന്തോഷം നിങ്ങളിലൂടെ ലഭിച്ചത്‌ എപ്പോഴാണ് എന്ന് കൂടി ഓർമ്മിച്ചെടുക്കണം. അങ്ങനെ നിങ്ങൾക്ക്‌ മനസ്സിലാക്കാം നിങ്ങളുടെ പങ്കാളിയ്ക്ക്‌ ഇഷ്ടമാകാത്തതും ഇഷ്ടമാകുന്നതും എന്താണ് എന്ന്.

നിങ്ങൾ ഏതെങ്കിലും വിഷയത്തെ കുറിച്ച്‌ പറയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആ വിഷയത്തെ കുറിച്ച്‌ ചെറുതായെങ്കിലും പങ്കാളിയ്ക്ക്‌ നേരത്തെ തന്നെ അറിവുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ വളരെ യാദൃശ്ചികമായി ഒരു മുന്നറിയിപ്പും ഇല്ലാതെ എന്തെങ്കിലും കാര്യം പങ്കാളിയോട്‌ പറഞ്ഞാൽ ചിലപ്പോർ അത്‌ അവരിൽ താത്പര്യം ഇല്ലായ്മ ഉണ്ടാക്കിയേക്കാം. ഇത്‌ നിങ്ങളുടെ ബന്ധത്തിൽ അകലങ്ങൾ സൃഷ്ടിച്ചേക്കാം.

സംസാരരീതി എപ്പോഴും വളരെ മധുരമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം, ശബ്ദം ഉയർത്തി ചീത്തവാക്കുകൾ ഉപയോഗിച്ച്‌ സംസാരിക്കുന്നത്‌ ബന്ധം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ഇത്തരം അവസരങ്ങളിൽ നിങ്ങളുടെ ശബ്ദത്തെ നിയന്ത്രിച്ചേ മതിയാകു. ശബ്ദം ഉച്ചത്തിലാകാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ദേഷ്യത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളും ബന്ധത്തെ തകർക്കാനേ ഉപകരിക്കു എന്ന് ഓർക്കണം.

ഏത്‌ ബന്ധത്തിലും നിങ്ങളുടെ വികാരങ്ങളെ സത്യസന്ധമായി തന്നെ പ്രകടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്. വികാരങ്ങളെ വ്യക്തമായ രീതിയിലും സത്യസന്ധവും ആയി പ്രകടിപ്പിച്ചാൽ അത്‌ ആ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുക മാത്രമല്ല പരസ്പരമുള്ള ബഹുമാനവും വർദ്ധിപ്പിക്കും.

ദമ്പതികൾ തമ്മിൽ സംസാരിക്കുമ്പോൾ നിങ്ങളുടെ ബന്ധവുമായി ബന്ധപ്പെടുന്ന വിഷയങ്ങൾ തന്നെ സംസാരിക്കണം എന്ന് നിർബന്ധം ഒന്നുമില്ല, സംസാരത്തിൽ വ്യത്യസ്ഥത വേണം. സ്ഥിരം ഒരേ കാര്യങ്ങൾ തന്നെ സംസാരിക്കുന്നത്‌ ആ ബന്ധത്തെ അലസവും വിരസവും ആക്കി തീർക്കും. അങ്ങനെയായൽ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും നിങ്ങൾ തമ്മിൽ മുഷിച്ചിൽ ഉണ്ടാകും.

Share this story