Times Kerala

വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടി: ഗുരുദേവ കോളജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവ്വകലാശാല 

 
പ്രിൻസിപ്പൽ
കോഴിക്കോട്: നാലു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രിൻസിപ്പലിൻ്റെ വിശദീകരണം തേടി സർവ്വകലാശാല. കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ പ്രിൻസിപ്പലായ സുനില്‍ ഭാസ്ക്കറിൻ്റെ വിശദീകരണം ആണ് സർവ്വകലാശാല തേടിയിരിക്കുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിശദീകരണം തേടി ഇന്നലെ കത്ത് ലഭിച്ചതായാണ് പ്രിൻസിപ്പൽ പ്രതികരിച്ചത്. ഉടൻ  വിശദീകരണം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത് സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. 

Related Topics

Share this story