നഴ്‌സിംഗ് ഓഫീസർമാരോട് ജാതിപ്പേര് ചോദിച്ചു; ഡോക്ടർക്കെതിരെ പരാതി
Updated: Nov 18, 2023, 16:11 IST

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫീസർമാരെ ഡോക്ടർ ജാതിപ്പേര് ചോദിച്ച് അധിക്ഷേപിച്ചെന്ന് പരാതി. ഡോക്ടർ റോബിൻ കുര്യാക്കോസിനെതിരെയാണ് പരാതി. ഡോക്ടറെ സംരക്ഷിക്കാൻ നഴ്‌സിംഗ് സൂപ്രണ്ട് ശ്രമിക്കുകയാണെന്നും ഡോക്ടർക്കെതിരെയുള്ള പരാതിയിൽ നടപടിയുണ്ടായില്ലെന്നും കേരള ഗവ.നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) ആരോപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നാണ് കെജിഎൻഎ അറിയിച്ചിരിക്കുന്നത്. പേഷ്യന്റിന്റെ സമീപത്ത് വെച്ച് റോബിൻ കുര്യാക്കോസ് നഴ്‌സുമാരോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നഴ്‌സുമാരോട് ജാതി ചോദിക്കുകയും ജാതി വെച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
