Times Kerala

അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ തി​രു​ത്ത​ണമെന്ന് പറഞ്ഞ് എം.​വി.ഗോ​വി​ന്ദ​ൻ

 
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ല;  എം.വി. ഗോവിന്ദൻ
കോ​ഴി​ക്കോ​ട്: സർക്കാർ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ എ​ല്ലാ ന​ട​പ​ടി​ക​ളും തി​രുത്തേണ്ടതുണ്ടെന്ന് പറഞ്ഞ്​ സി ​പി ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. എന്തിനാണ് മു​ൻ​ഗ​ണ​നയെ​ന്ന് തീ​രു​മാ​നി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും എൽ ഡി എഫ് വോട്ടുകൾ ബി ജെ പിക്ക് ലഭിച്ചുവെന്നും, മ​ല​ബാ​റി​ലെ മു​സ്ലിം വോ​ട്ട് ഏ​കീ​ക​ര​ണം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കുമെന്നും പറഞ്ഞ ഗോവിന്ദൻ, സി പി എമ്മിന് വിശ്വാസികളോടൊപ്പം നിൽക്കുന്ന നിലപാടാണെന്നും കൂട്ടിച്ചേർത്തു. അ​വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​വും നി​ൽ​ക്കുമെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യ അവകാശങ്ങൾ ര​ണ്ടു കൂ​ട്ട​ർ​ക്കും ഉണ്ടെന്നും പറഞ്ഞു. വിശ്വാസികൾ വ​ർ​ഗീ​യ​വാ​ദി​ക​ളല്ലെന്നും, വ​ര്‍​ഗീ​യ​വാ​ദി വി​ശ്വാ​സിയല്ലെന്നും പറഞ്ഞ ഗോവിന്ദൻ, വ​ർ​ഗീ​യ​ത​യെ പ്ര​തി​രോ​ധി​ക്കാ​ൻ വി​ശ്വാ​സി​ക​ളാണ് ഉത്തമമെന്നും, വിശ്വാസികൾ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യണമെന്നും പറയുകയുണ്ടായി. 

Related Topics

Share this story