പെട്രോൾ പമ്പിലെ കവർച്ച; അന്തർ സംസ്ഥാന മോഷണസംഘമെന്ന് പോലീസ്
Nov 19, 2023, 11:11 IST

കോഴിക്കോട്: മാങ്ങാപ്പൊയില്‍ എച്ച്പിസിഎൽ പമ്പിൽ മുളകുപൊടിയെറിഞ്ഞ ശേഷം ഉടുമുണ്ടുരിഞ്ഞ് മുഖത്തുകെട്ടി കവർച്ച നടത്തിയതിന് പിന്നിൽ അന്തർ സംസ്ഥാന മോഷണസംഘമാണെന്ന് പോലീസ്.
തമിഴ്നാട് മേട്ടുപ്പാളയത്തും ഇവർ സമാനരീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തെ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

പെട്രോളടിക്കാനെന്ന പേരിൽ പമ്പിൽ എത്തുന്ന ഇവർ പണം വാങ്ങാനെത്തുന്ന ജീവനക്കാരെയാണ് ആക്രമിക്കുന്നത്.