Times Kerala

ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സു​ഹൃ​ത്തു​ക്ക​ള​ല്ലെന്ന് പറഞ്ഞ് പ്ര​മോ​ദ് കോ​ട്ടൂ​ളി: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം ശ​ത്രു​ക്ക​ളു​ടേ​ത് 

 
പ്രമോദ്
കോഴിക്കോട്: പി​ എ​സ്‌ ​സി കോ​ഴ വി​വാ​ദ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നായ സി ​പി ​എം കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഏ​രി​യാ ക​മ്മി​റ്റി അംഗം പ്ര​മോ​ദ് കോ​ട്ടൂ​ളി ചി​രി​ക്കു​ന്ന​വ​രെ​ല്ലാം സു​ഹൃ​ത്തു​ക്ക​ള​ല്ലെ​ന്ന് പ്രതികരിച്ച് രംഗത്ത്. പ്രമോദ് പറഞ്ഞത് ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ ശ​ത്രു​ക്ക​ളാ​ണെന്നാണ്. ഇയാൾ പി എസ് സി കോഴ വിവാദത്തിൽ പാ​ര്‍​ട്ടി​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നെ​ത്തി​യതായിരുന്നു. ആ​രോ​പ​ണ​ത്തി​ന്‍റെ വ​സ്തു​ത പു​റ​ത്തു​വ​ര​ണമെന്ന് പറഞ്ഞ പ്രമോദ്, പാർട്ടി യാഥാർഥ്യം കണ്ടെത്തട്ടെയെന്നും കൂട്ടിച്ചേർത്തു. തനിക്ക് കുടുംബത്തെയെങ്കിലും വസ്തുത ബോധ്യപ്പെടുത്തണമെന്ന് പ്രമോദ് പറയുകയുണ്ടായി. തന്നെ അമാനുഷികനും, റിയൽ എസ്റ്റേറ്റ് ഭീകരനായും ഒക്കെയാണ് വാർത്തയിൽ ചിത്രീകരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, താൻ ഇത്രയും കാലം പ്രവർത്തിച്ചത് തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യും മ​റ്റു​മാ​ണ് എന്നും വ്യക്തമാക്കി. 

Related Topics

Share this story