Times Kerala

കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാൻ പൊലീസ്

 
കോഴിക്കോട് അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാൻ പൊലീസ്

കോഴിക്കോട് ജില്ലയിലെ അനധികൃത ഓട്ടോ സർവീസുകൾക്ക് പൂട്ടിടാനൊരുങ്ങി പൊലീസ്. വ്യക്തമായ രേഖകൾ കൂടാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് നിരന്തര പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഓട്ടോ സ്റ്റാൻ്റിൽ കയറ്റാതെ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി അധിക പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പൊലീസിന് ലഭിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ വ്യക്തമാക്കി.

Related Topics

Share this story