Times Kerala

ഐ.സി.യു. പീഡനക്കേസ്: പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ വനിതാജീവനക്കാരെ സ്ഥലം മാറ്റി 
 

 
ഐ​സി​യു പീ​ഡ​നം: അ​റ്റ​ന്‍​ഡ​ര്‍ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്ത​ല്‍; പി​രി​ച്ചു​വി​ട്ടേ​ക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് നേരെ നടപടി. ജീവനക്കാരെ സ്ഥലമാറ്റി. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഷൈമ, ഷനൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. മൂന്നുപേരെ തൃശ്ശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്. അച്ചടക്കനടപടി പ്രകാരമാണ് ഇവരുടെ സ്ഥലമാറ്റം. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും ഷൈനി, ആസ്യ എന്നി ജീവനക്കാരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരെ ഇതിന് മുൻപ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തെങ്കിലും ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയിരുന്നു. 


 

Related Topics

Share this story