Times Kerala

 ഫ്‌ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍; സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ സൈബര്‍ കാര്‍ണിവല്‍

 
 ഫ്‌ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍; സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ സൈബര്‍ കാര്‍ണിവല്‍
 മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ ആഘോഷം. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും യു.എല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ക്കായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സൈബര്‍ കാര്‍ണിവല്‍ നടക്കും. ഫ്‌ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, ഡി.ജെ തുടങ്ങിയ വിവിധ പരിപാടികളോടെ നടക്കുന്ന സൈബര്‍ കാര്‍ണിവല്‍ നവംബര്‍ 22ന് വൈകിട്ട് ആറിന് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ സഹ്യ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തുടക്കമാകും. രാത്രി പത്തുവരെ നീളുന്ന പരിപാടിയില്‍ മലബാറിലെ ഐ.ടി ജീവനക്കാരോടൊപ്പം വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

Related Topics

Share this story