കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതായി പരാതി
Nov 20, 2023, 12:40 IST

കോഴിക്കോട്: കോഴിക്കോട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന് പരാതി. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിന്‍ ലാലിനെതിരേയാണ് ആരോപണം ഉയരുന്നത്.
ജിതിന്‍ ലാല്‍ ജനനതീയതി തിരുത്തി മത്സരിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷഹബാസ് വടേരി. ഷഹബാസ് നൽകിയ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.
