Times Kerala

വാഹനാപകടം; ഒമാനിൽ കോഴിക്കോട് സ്വദേശി മരിച്ചു

 
വാഹനാപകടം; ഒമാനിൽ കോഴിക്കോട് സ്വദേശി മരിച്ചു

ഒമാൻ: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് പയ്യോളി തറയുള്ളത്തിൽ സ്വദേശി മമ്മദാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.

സുഹാര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മമ്മദിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കും. സുഹാര്‍ കെഎംസിസി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.

Related Topics

Share this story