ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
Nov 19, 2023, 16:36 IST

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വാഹനം നിര്‍ത്തി യാത്രക്കാര്‍ രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. കഴിഞ്ഞ ദിവസമാണ് ആനയോട് സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള മാരുതി 800 കാര്‍ അപകടത്തില്‍ പെട്ടത്. സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ചെയ്ത ശേഷം പുറത്തിറക്കിയതായിരുന്നു കാര്‍. തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ നിന്ന് പുക വരുകയും എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടരുകയുമായിരുന്നു. അഗ്നിശമന സേനയെത്തി തീ പൂര്‍ണമായും അണച്ചു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.