വീട്ടിലെ ചുമര്‍ ഡ്രില്ലിങ്​ മെഷീന്‍ ഉപയോഗിച്ച്‌​ തുരക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

വീട്ടിലെ ചുമര്‍ ഡ്രില്ലിങ്​ മെഷീന്‍ ഉപയോഗിച്ച്‌​ തുരക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ബാലുശ്ശേരി: ജനല്‍ സ്ഥാപിക്കുന്നതിനായി വീട്ടിലെ ചുമര്‍ ഡ്രില്ലിങ്​ മെഷീന്‍ ഉപയോഗിച്ച്‌​ തുരക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കിനാലൂര്‍ കളരിക്കണ്ടിപ്പൊയില്‍ ചൂരക്കണ്ടി അനില്‍ കുമാറാണ് (52) ആണ് മരിച്ചത്. വീട്ടിലെ ഇരുമ്പ് കോണിയില്‍ ചവിട്ടിനിന്ന്​ ഡ്രില്ലിങ് നടത്തവേ ചുമരിനുള്ളിലുണ്ടായിരുന്ന വൈദ്യുതി വയര്‍ മുറിഞ്ഞ്​ ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Share this story