കോട്ടയം ജില്ല പനിക്കിടക്കയിൽ
Nov 20, 2023, 20:17 IST

കോട്ടയം: കോട്ടയം ജില്ലയിൽ വൈറൽ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ ഒരു മാസക്കാലത്തിനിടയ്ക്കാണ് ജില്ലയിൽ പനി ബാധിതരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചത്. കാലാവസ്ഥാ മാറ്റവും പനി പടർന്നുപിടിക്കാൻ കാരണമാണ്. ദിവസവും ശരാശരി 450 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിനെക്കാൾ അഞ്ചിരട്ടി ആളുകൾ സ്വകാര്യ ആശുപത്രികലിൽ ചികിത്സ തേടുന്നതായാണ് നിഗമനം. കഠിനമായ പനിയില്ലാത്തതിനാൽ വീട്ടിൽ തന്നെ കഴിയുന്നവരുമുണ്ട്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി മൂന്നുപേരിൽ സ്ഥിരീകരിച്ചപ്പോൾ, രണ്ടുപേർ രോഗം സംശയിച്ചു ചികിത്സ തേടിയിരുന്നു.