Times Kerala

കൊല്ലത്ത് എസ്.എഫ്.ഐ. നേതാവ് വാഹനാപകടത്തില്‍ മരിച്ചു

 
കൊല്ലത്ത് എസ്.എഫ്.ഐ. നേതാവ് വാഹനാപകടത്തില്‍ മരിച്ചു
 കൊല്ലം: ലോറിയില്‍ സ്‌കൂട്ടറിടിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂര്‍ വല്ലഭന്‍കര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ മകള്‍ അനഘ (24)ണ് മരിച്ചത്. കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.അനഘ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ എതിരേവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡില്‍ തെറിച്ചു വീണു ഗുരുതര പരിക്കേറ്റ അനഘയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബി.എഡ്.വിദ്യാര്‍ഥിനിയായ അനഘ വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ അധ്യാപന പരിശീലനത്തിനായി പോകും വഴിയായിരുന്നു അപകടം. 

Related Topics

Share this story