Times Kerala

അഞ്ചലിൽ സഹപാഠിയെ മർദ്ദിച്ച സംഭവം; 3 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

 
 വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം

കൊല്ലം: അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾ സഹപാഠിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അക്രമം നടത്തിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, വിഷയം പരിശോധിക്കാൻ സ്കൂൾ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരുന്നതു വരെ സ്കൂളിൽ നിന്ന് മൂന്ന് കുട്ടികളെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. 

അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ മർദനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം നേരിട്ടത് . മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. 

Related Topics

Share this story