Times Kerala

കുതിച്ചുയർന്ന മത്സ്യ വില കുറഞ്ഞു തുടങ്ങി: മത്തിക്ക് 240 രൂപ 

 
മത്തി
കൊല്ലം: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. കിലോയ്ക്ക് 400 കടന്നിരുന്നു മത്തിയുടെ വില. കൊല്ലത്തെ വിപണികളിൽ ഇത് 240 രൂപയായി കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത് ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ്. നത്തോലിക്ക് 30 മുതൽ 40 വരേയും മത്തിക്ക് 240 മുതൽ 260 വരേയും വില കുറഞ്ഞു. കിളിമീന്‍ 160 മുതൽ 200 വരേയും ചൂര 150 മുതൽ 200 വരേയും ചെമ്മീന്‍ 320 മുതൽ 380 വരേയും കുറഞ്ഞിട്ടുണ്ട്. ട്രോളിംഗ് നിരോധനം രണ്ടു മാസത്തോളം നീണ്ടിരുന്നു. ഈ സമയത്ത് മൽസ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായിരുന്നു. 

Related Topics

Share this story