മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

arrest
 മു​ണ്ട​ക്ക​യം: എ​ല്‍.​എ​സ്.​ഡി​യും 40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാക്കൾ പിടിയിൽ. കണ്ണി​മ​ല കു​രി​ശും​മൂ​ട്ടി​ല്‍ ‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ല്‍​ബി​ന്‍ (18), അ​ല​ന്‍(20), ക​ന​ക​പ്പ​ലം പൊ​രി​യ​ന്‍​മ​ല കൊ​ച്ചു​ക​ങ്കോ​ലി​ല്‍ അ​ന​ന്ത​ഗോ​പ​ന്‍ (20), കൂ​വ​പ്പ​ള്ളി കു​റു​വാ​മു​ഴി ക​രി​മ്ബ​ന​ക്കു​ന്നേ​ല്‍ ‍അ​മ​ല്‍ പൊ​ന്നാ​ച്ച​ന്‍ (20), ഇ​ട​ക്കു​ന്നം വാ​രി​ക്കാ​ട്ട് എ​സ്. കി​ര​ണ്‍ (23), എ​രു​മേ​ലി ഈ​റ​ക്ക​ല്‍ മു​ഹ​മ്മ​ദ് ഷി​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.അതേസമയം എ​രു​മേ​ലി, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലുള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ​ഉ​ള്‍​പ്പെ​ടെ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Share this story