ഓണാഘോഷത്തിനിടെ യുവാവ് പാറമടയിൽ വീണ് മരിച്ചു: വിവരം മറച്ചുവെച്ച സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: മലയിന്‍കീഴില്‍ ഓണാഘോഷത്തിനിടെ പാറമടയില്‍വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കീഴാറ്റൂര്‍ സ്വദേശി അഭിലാഷാണ് മരിച്ചത്. മരണത്തിൽ സുഹൃത്തായ സിബിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം കണ്ടിട്ടും രക്ഷിക്കാന്‍ ശ്രമിക്കാതെ വിവരം മറച്ചുവെച്ചതിനാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ അഭിലാഷിന്റെ മറ്റൊരു സുഹൃത്തായ ജോണും സിബിയുടെ പെണ്‍സുഹൃത്തായ ആശയും നേരത്തെ പിടിയിലായിരുന്നു.

മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഓണാഘോഷം കാണാൻ എത്തിയതായിരുന്നു അഭിലാഷ്. ഇതിനിടയിൽ പാറമടിയില്‍ വീണ് മരണപ്പെട്ടു. ഓണാഘോഷത്തിനെത്തിയ മൂവരും ഇവിടെവെച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ മൂത്രമൊഴിക്കാന്‍പോയ അഭിലാഷ് കാല്‍തെറ്റി പാറമടയില്‍ വീഴുകയായിരുന്നു. സംഭവം കണ്ടുനിന്നതല്ലാതെ രണ്ടുപേരും സുഹൃത്തിനെ രക്ഷിക്കാതെ സ്ഥലത്തുനിന്ന് മുങ്ങി. വിവരം മറ്റുള്ളവരില്‍നിന്ന് മറച്ചുവെക്കുകയും ചെയ്തു.