യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി യുവാവ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന അവകാശവാദവുമായി യുവാവ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം കുറ്റിപ്പുറത്ത് നിന്ന് വിജയിച്ച മുഹമ്മദ് റാഷിദ് എന്നയാളെ ആർക്കും അറിയില്ലെന്ന ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് യുവാവ് അവകാശവാദവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇങ്ങനെ ഒരാളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി വെക്കുന്നു.

അതേസമയം, വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിന്മേൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയുൾപ്പടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചാണ് വോട്ടെടുപ്പ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്.