യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; അന്വേഷിക്കാൻ പ്രത്യേകസംഘം
Nov 18, 2023, 12:00 IST

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ അന്വേഷണചുമതല പ്രത്യേകസംഘത്തിന്. കേസില്‍ തിരുവനന്തപുരം സിറ്റി ഡി.സി.പിക്കാണ് മേല്‍നോട്ട ചുമതല. കേസിന്റെ അന്വഷണ ഉദ്യോഗസ്ഥന്‍ മ്യൂസിയം എസ്എച്ച്ഒ ആയിരിക്കും. കൂടാതെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പ്പെടും.

കേസിന്റെ പ്രാഥമിക അന്വേഷണം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയോ എന്ന കാര്യത്തിൽ ആയിരിക്കും. കൂടാതെ 5 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് സമർപ്പിക്കും. കേസില്‍ ഇതുവരെയും ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഡിവൈഎഫ്‌ഐ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്