നാടൻ ചാരായവുമായി യുവാവ് അറസ്റ്റിൽ
Sep 6, 2023, 21:30 IST

എടക്കര: നാടൻ ചാരായവുമായി യുവാവ് പൊലീസ് പിടിയിൽ. പോത്തുകൽ മുക്കം അരിമ്പ്ര ധനേഷിനെ (31) ആണ് പോത്തുകൽ പൊലീസ് പിടികൂടിയത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ ബൈക്കിൽ നിലമ്പൂർ ഭാഗത്തു നിന്നു വരികയായിരുന്ന ധനേഷിന്റെ പക്കൽ നിന്നു നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു. പോത്തുകൽ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.