കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് പൊട്ടിച്ച യുവാവ് പിടിയിൽ
Sep 9, 2023, 17:51 IST

തലയോലപ്പറമ്പ്: ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് പൊട്ടിച്ചയാൾ അറസ്റ്റിൽ. ഇടവട്ടം തെക്കേകണ്ടത്തില്‍ വീട്ടിൽ അനുന് പ്രകാശാണ് (33) പിടിയിലായത്. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ ചില്ലുകളാണ് എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനായ പ്രതി എറിഞ്ഞുപൊട്ടിച്ചത്. ബസ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.