Times Kerala

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 
പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പേരാമ്പ്ര: സംസ്ഥാന പാതയിൽ ചാലിക്കരയിൽ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജങ്ഷന് സമീപം പറമ്പില്‍ സ്ഥാപിക്കുന്നതിനിടെ പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. പേരാമ്പ്രയില്‍ നിന്ന് കെ.എസ്.ഇ.ബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് മുനീബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. കൂടെ ഉണ്ടായിരുന്ന യുവാവ് ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തിവരുകയാണ് മുനീബ്.  ഖബറടക്കം വെളളിയാഴ്ച ഉച്ചകഴിഞ്ഞ് ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Topics

Share this story