

സംസ്ഥാന പട്ടികകജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ തിരുമലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ നിന്നും കൂടുബശ്രീ, സി.ഡി.എസുകള്‍ വഴി പട്ടികവിഭാഗങ്ങളില്‍പ്പെട്ട അയല്‍കൂട്ടാംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. ഒരു അയല്‍കൂട്ടാംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ, മൂന്ന് വര്‍ഷ കാലാവധിയോടുകൂടി വായ്പ ലഭ്യമാകും. വായ്പ ലഭിക്കുന്നതിനുളള വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയും ലോണിന്റെ പലിശ ആറു ശതമാനവുമാണ്. 18 മുതല്‍ 55 വയസ്സ് വരെ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്നതും വായ്പ വിതരണം നടത്തുന്നതും അതത് ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന സി.ഡി.എസുകള്‍ മുഖേനയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുബശ്രീ, സി.ഡി.എസുകളുമായി ബന്ധപ്പെടുക.