Times Kerala

'യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയത്; പിന്നിൽ യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോ​ഗസ്ഥനെന്ന് സിപിഎം നേതൃത്വം

 
 ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമമെന്ന് യുവതിയുടെ പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസെടുത്ത് പോലീസ്  ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമമെന്ന് യുവതിയുടെ പരാതി; സിപിഎം പ്രാദേശിക നേതാവിനെതിരേ കേസെടുത്ത് പോലീസ് 

പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിക്കൊപ്പം പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ച സംഭവത്തിൽ വിചിത്ര വിശദീകരണം നൽകി സിപിഎം നേതൃത്വം. യുവമോർച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥർ യദു കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി. ബിജെപി വിട്ട് പാർട്ടിയിൽ എത്തിയവർക്കെതിരെ ഇനിയും ഇത്തരം ഗൂഢാലോചന പ്രതീക്ഷിക്കുന്നുവെന്നും പാർട്ടി നേതൃത്വം വിശദീകരണം നൽകി.

കാപ്പാ വിവാദം കെട്ടടങ്ങും മുന്നേ കഞ്ചാവ് കേസും എത്തുകയാണ്. ആകെ പ്രതിരോധത്തിലായപ്പോൾ സ്വന്തം സർക്കാരിന് കീഴിലെ എക്സൈസിന് മേൽ എല്ലാം കെട്ടിവെച്ച് തലയൂരുകയാണ് സിപിഎം നേതൃത്വം.

Related Topics

Share this story